‘നാളേക്കൊരു തണല്‍’ എന്ന എസ്.എസ്.എഫിന്റെ വന വത്കരണ പദ്ധതി പരിസ്ഥിതി സുരക്ഷക്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും രാഷ്ട്രത്തിന്റെ നിലനില്പിനും സഹായകമാണെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആഭി്രപയെപ്പട്ടു
ലോക പരിസ്ഥിതി ദിനാഘോഷ ഭാഗമായി എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ അയ്യായിരം വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരം വെച്ച് പിടിപ്പിക്കുന്നത് പ്രകൃതിയോട് നാം ചെയ്യുന്ന കരുണയുടെ ഭാഗമാണ്. ഇതിന്റെ ഫലം വരും തലമുറക്ക് കൂടി ലഭ്യമാകും എന്ന് മാത്രമല്ല ഏറെ പ്രതിഫലം ലഭിക്കുന്ന ആരാധന കൂടിയാണിത്. ആരോഗ്യകരമായ ജീവിതത്തിന് മരങ്ങളുടെ സാനിധ്യം അനിവാര്യമായതിനാല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കലും അതിനെ സംരക്ഷിക്കലും ഒരു ബാധ്യതയായി സമൂഹം ഏറ്റെടുക്കണം. എസ്.എസ്.എഫിന്റെ ഈ നീക്കത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം. അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി , സഅദിയ്യ അസിസ്റ്റന്റ് മാനേജര്‍ അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇഖ്ബാല്‍ പൊയ്യത്തബയല്‍, അഹ്മദ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് അശ്രഫി ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സഖാഫി സ്വാഗതവും സലാഹുദ്ധീന്‍ അയ്യൂബി നന്ദിയും പറഞ്ഞു.
ലേഖനം ഇവിടെ നിന്ന്
Saturday, December 3, 2011
Subscribe to:
Post Comments (Atom)
0 comments:
Post a Comment