
ഒരു മാവിൽ നിന്നും കിട്ടുന്നത് 2000 കിലോ മാമ്പഴം ആണെന്ന് കരുതുക, അതെ അളവിൽ ധാന്യം കിട്ടണമെങ്കിൽ നിങ്ങൾ നന്നായി ആളും അർത്ഥവും ഒക്കെ ആയി കഷ്ടപ്പെട്ട് വെള്ളം, വളം, വെയിൽ, ചപ്പ്, സമയം, സീസണ്‍, നൂറു കൂട്ടം മറ്റു ഇന്പുട്ട് കൾ, അധ്വാനം ആളുകൾ ഒക്കെ ആയി ഒടുവിൽ നല്ല വൻ വിളവും കിട്ടിയാൽ തന്നെ 1.5 ഏക്കർ ഭൂമി വേണം 1500 കിലോ അരിക്ക് കുറഞ്ഞത്, , ഇനി എന്നാലും ആ വസ്തു നേരെ കഴിക്കാനും പറ്റില്ലാ, ഉമ്മി മാറ്റി, കുത്തി കഴുകി ഇന്തനവും ഊര്ജവും ഒക്കെ ചിലവാക്കി വേവിച്ചു വീണ്ടും ഒരുപാട് പണി എടുക്കണം, സ്വാദിലോ ഗുണത്തിലോ പഴങ്ങളുടെ 100 അയലത്ത് ധാന്യം വരികയും ഇല്ലാ,
ഇനി അതിൽ നിന്നും മാറി മാംസാഹാരത്തിലേക്ക് മാറിയാലോ 100 കിലോ ധാന്യം നല്കിയാലെ ഒരു കിലോ ഒക്കെ മാംസം ഉത്പാദിപ്പിക്കാൻ പറ്റൂ? അപ്പോൾ പ്രക്രതിക്ക് പരിസ്ഥിതിക്ക് ജീവജാലങ്ങല്ക്ക് ഒക്കെ നില നില്പിന് വേണ്ടത് എന്താണ്? എങ്ങനെയാണ് അവയുടെ നില നില്പ് ഇല്ലാതായത്? ഭക്ഷ്യ ദൗർലഭ്യം ഉണ്ടാകുന്നത്? എങ്ങനെ ആണ് വ്യവസായങ്ങൾ, ചൂഷകർ ഒക്കെ നിലവിൽ വന്നത്? എങ്ങനെ ആണവക്ക് നില നില്ക്കാൻ സാധിക്കുന്നത്? എന്നൊക്കെ ഈ ലളിതം ആയ കാര്യം മനസ്സിലാക്കിയാൽ തിരിച്ചറിയാം.
ഈ ലേഖനം എഴുതിയത് ശ്രീ അരുൺ
0 comments:
Post a Comment