Sunday, August 10, 2008

4 പ്രകൃതിയെ സംരക്ഷിക്കാന്‍ പ്ലാവിന്‍ തൈകളുമായി ജയന്‍


ഇരിങ്ങാലക്കുട:
'വൃക്ഷങ്ങളെ സംരക്ഷിക്കുക, പ്രകൃതിയെ രക്ഷിക്കുക' എന്ന ആഹ്വാനവുമായി പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയാണ്‌ ഇരിങ്ങാലക്കുട അവിട്ടത്തൂഅ സ്വദേശി കെ.ആഅ. ജയന്‍. പുറംപോക്കുകളിലും വഴിയോരങ്ങളിലും 5000ത്തിലധികം പ്ലാവിന്‍ തൈകള്‍ ഈ യുവ പരിസ്ഥിതി പ്രവര്‍ത്തകന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌.

ചക്കയുടെ ഉപയോഗത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനുവേണ്ടിയാണ്‌ ജയന്‍ പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നത്‌. നല്ല തണലും ഓക്സിജനും പ്ലാവിന്‍ തൈകള്‍ക്ക്‌ നല്‍കാന്‍ സാധിക്കും. മനുഷ്യ ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും ചക്കയില്‍ ധാരാളമുണ്ട്‌. വീട്ടിലെ സ്വന്തം നഴ്സറിയില്‍ മുളപ്പിച്ചെടുത്ത പ്ലാവിന്‍ തൈകളാണ്‌ ജയന്‍ ദിവസവും നട്ടുപിടിപ്പിക്കുന്നത്‌.

വെള്ള ചുളയന്‍ ചക്ക, ചുവന്ന ചുളയന്‍ ചക്ക, സിങ്കപ്പൂര്‍ ചക്ക, താമരച്ചക്ക, മുവാണ്ടന്‍ചക്ക, തേന്‍വരിക്ക ചക്ക തുടങ്ങി നിരവധി പ്ലാവിന്‍ തൈകളാണ്‌ ജയന്‍ വഴിയോരങ്ങളില്‍ നട്ടുവളര്‍ത്തുന്നത്‌. 11 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഈ യുവാവ്‌ കഴി? അഞ്ചുവര്‍ഷമായി പ്ലാവിന്‍ തൈകള്‍ നട്ടുകൊണ്ടിരിക്കുയാണ്‌.

സ്വന്തമായി മുളപ്പിച്ചെടുത്ത പ്ലാവിന്‍ തൈകള്‍ മറ്റു സ്വകാര്യ വ്യക്തികള്‍ക്കും സൗജന്യമായി നട്ടുവളര്‍ത്താന്‍ നല്‍കാറുണ്ട്‌. നാടിന്റെ നാനാഭാഗങ്ങളില്‍ ഒരു ലക്ഷം പ്ലാവിന്‍ തൈകള്‍ നട്ടുവളര്‍ത്തണമെന്നാണ്‌ ജയന്റെ ആഗ്രഹം.

ഏഴുവര്‍ഷം കഴിഞ്ഞാല്‍ പ്ലാവിന്‍ തൈകള്‍ സമ്പൂര്‍ണ വളര്‍ച്ച പ്രാപിക്കുമെന്നും നാട്ടില്‍ വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ചക്കകള്‍ സുലഭമാകുമെന്നും ജയന്‍ അവകാശപ്പെടുന്നു. നാട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും നല്ല രീതിയില്‍ പ്രോത്സാഹനം ലഭിക്കുന്ന ഈ യുവാവ്‌ വൃക്ഷത്തെയും പ്രകൃതിയെയും നശിപ്പിക്കുന്ന ഈ സമൂഹത്തിന്‌ മാതൃകയാവുകയാണ്‌.

ദീപിക ഓണ്‍ലൈന്‍ എഡിഷന്‍ - 10.08.2008
 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates