
ഭൂമിയിലെ സൃഷ്ടികളില്‍ ഏറ്റവും സുന്ദരമായ വസ്തുക്കളുടെ കൂടെയാണ് മരങ്ങളുടെ സ്ഥാനം. അവയുടെ വ്യത്യസ്തയും ആകൃതിയും രൂപവും പ്രായവും പൂക്കളും ഇലകളുമെല്ലാം ആരേയും അദ്ഭുതപ്പെടുത്തും. വലിയമരങ്ങള്‍ കാണുമ്പോഴെല്ലാം ഓര്‍ക്കുക, മറ്റേതോ തലമുറ നമുക്കായ് കാത്തുകരുതിയതാണ് ഇവയെല്ലാം. ഇനിയുള്ളവര്‍ക്കും ഈ കാഴ്ച്ച നല്‍കുവാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. ഇതു വായിക്കുന്നവര്‍ എല്ലാം ഒരു മരമെങ്കിലും നടുക. ഒരു പൊതുസ്ഥലത്തായാല്‍ വളരെ നല്ലത്. എന്താ നടുവാന്‍ കൂടില്ലേ?
കുമാരനാശാന്റെ വനയാത്ര എന്ന കവിതയില്‍ നിന്നാണ് ഈ വരികള്‍.
നോക്കുന്ന ദിക്കുകളിലൊക്കെ മഹാതരുക്കള്‍,
പൂക്കും മഹാലതകള്‍, ഭൂരി മുളന്തടങ്ങള്‍,
നില്‍ക്കാതെ വെള്ളിലകള്‍ വീണവ മെത്തയായു-
ള്ളക്കാട്ടിലെത്തറകളാരിഹ വാഴ്ത്തുമെല്ലാം!
ഈ സ്ഥലം വയനാട്ടിലെ തിരുനെല്ലിയിലുള്ള പക്ഷിപാതാളത്തില്‍ നിന്നുള്ള കാഴ്ച്ചയാണ്.
1 comments:
വിനയ്:
വളരെ സന്തോഷം വിനയ് ന്റെ ബ്ലോഗ് കണ്ടതില്‍.
ഈ ബ്ലോഗിന്റെ കാര്യം അറിഞ്ഞില്ലല്ലൊ.
കമന്റുകള്‍ മറുമൊഴിയിലേക്കു തിരിച്ചു വിടാമോ?
Post a Comment