
"നടുവിലങ്ങുനില്‍ക്കുന്നൂ വലിയൊരശ്വത്ഥം, മൂത്തു
തടികള്‍തേഞ്ഞും തൊലികള്‍ പൊതിഞ്ഞു വീര്‍ത്തും
ചടുലദലങ്ങളിലും ശൃംഗഭാഗത്തിലും വെയില്‍
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ
തടിയനരയാലതു തലയില്‍ത്തീ കാളും നെടും-
ചുടലബ്ഭൂതം കണക്കേ ചലിച്ചു നില്‍പ്പൂ.
അടിയിലതിന്‍ ചുവട്ടിലധികം പഴക്കമായ്ക്ക-
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാല്‍ത്തറ ചുറ്റും,
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകള്‍പോല്‍
വിടവുതോറും പിണഞ്ഞ വേരുകളോടും
പറന്നടിഞ്ഞരയാലിന്‍ പഴുത്ത പത്രങ്ങളൊട്ടു
നിറം മങ്ങി നിലം പറ്റിക്കിടപ്പു നീളെ."
കരുണ - കുമാരനാശാന്‍


0 comments:
Post a Comment